കൊല്‍ക്കത്ത: മഹാഭാരത- രാമായണ കാലത്തെ കുറിച്ച് വിചിത്ര വാദവുമായി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകർ. മഹാഭാരത കാലത്ത് അർജുനൻ ഉപയോഗിച്ചിരുന്ന അമ്പും വില്ലും ആണവശക്തിയുള്ളതായിരുന്നെന്നും രാമായണ കാലത്ത് തന്നെ പറക്കുന്ന ഉപകരണങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് ഗവര്‍ണറുടെ കണ്ടെത്തല്‍.രാമായണ -മഹാഭാരത കാലം മുതലേ പറക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. മഹാഭാരത യുദ്ധത്തിൽ അന്ധനായ ദൃധരാഷ്ട്രർക്ക് യുദ്ധത്തിലെ ഓരോ രംഗവും സഞ്ജയ് വിശദീകരിച്ച് കൊടുത്തത് ടിവി നോക്കിയല്ല. അര്‍ജുനന്റെ ആയുധങ്ങള്‍ക്ക് ആണവ ശക്തിയുണ്ടായിരുന്നുവെന്നും ഗവർണർ പറഞ്ഞു.
ഇരുപതാം നുറ്റാണ്ടിൽ നടന്ന കാര്യമല്ല പറയുന്നത്. മഹാഭാരത, രാമായണ കാലഘട്ടങ്ങളെ കുറിച്ചാണ്. 1910-11 കാലഘട്ടത്തിലാണ് വിമാനം കണ്ടുപിടിച്ചത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ രാമായണത്തിൽ പറക്കുന്ന തളികകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മഹാഭാരതത്തിൽ അന്ധനായ ദൃധരാഷ്ട്രർക്ക് യുദ്ധത്തിലെ ഓരോ രംഗവും സഞ്ജയ് വിശദീകരിച്ച് കൊടുത്തത് ടിവി നോക്കിയല്ല. പറക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് കൂടാതെ, അർജ്ജുനന്റെ അമ്പുകൾക്ക് ന്യൂക്ലിയർ പവർ ഉണ്ടായിരുന്നു-കൊല്‍ക്കത്തില്‍ 45ാമത് ഈസ്റ്റേൺ ഇന്ത്യ സയൻസ് ഫെയറിൽ ഗവര്‍ണര്‍ പറഞ്ഞു.