എറണാകുളം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് പാകിസ്താനിലേക്ക് അയക്കുമെന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് മറുപടിയുമായി ഹരീഷ് വാസുദേവന്‍. തന്റെ രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സെന്‍കുമാറിനെ പരിഹസിച്ചു കൊണ്ട് ഹരീഷ് മറുപടി നല്കി. പാക്കിസ്ഥാനിലേക്ക് പോകാനുള്ള വിസ കിട്ടി ബോധിച്ചു. ടിക്കറ്റ് കൂടി ഉടനേ കിട്ടുമായിരിക്കും അല്ലേ സാറേ? ആഖജ സര്‍ക്കാര്‍ എനിക്ക് തന്ന പദ്മഅവാര്ഡായി ഞാനിത് സ്വീകരിക്കുന്നു’ ഹരീഷ് കുറിച്ചു.പുതിയ തന്റെ പടത്തിനോടൊപ്പം ദൂരെ ദൂരെ പാകിസ്ഥാന് എന്ന ക്യാപ്ഷനും ചേര്‍ത്ത് മറ്റൊന്നും ഹരീഷ് പോസ്റ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്ക് വിടണം. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ് എന്നായിരുന്നു സെന്‍കുമാര്‍ പാലക്കാട് പ്രസംഗിച്ചത്.