ശബരിമല: മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് കാല്‍നടയായി 4700 കിലോമീറ്റര്‍ താണ്ടി മകരജ്യോതി ദര്‍ശനത്തിനായി ആന്ധ്രാപ്രദേശിലെ കടപ്പാ സ്വദേശി രവീന്ദ്ര റെഡ്ഢി സന്നിധാനത്തെത്തി. 4 മാസവും പതിനഞ്ച് ദിവസമെടുത്തു യാത്രയ്ക്ക്. രവീന്ദ്ര റെഡ്ഢിയുടെ ഗുരുസ്വാമി 2005 ല്‍ ഉജ്ജയിനില്‍ നിന്ന് കാല്‍നടയായി സന്നിധാനത്തെത്തിയിരുന്നു.അന്നു മുതലുള്ള ആഗ്രഹമായിരുന്നു ഉജ്ജയിനിലെ ജ്യോതിര്‍ലിംഗ ശിവക്ഷേത്രത്തില്‍ നിന്ന് കാല്‍നടയായുള്ള ശബരിമല യാത്ര. ഈ യാത്രയ്ക്കിടെ 8 ജ്യോതിര്‍ലിംഗ ശിവക്ഷേത്രങ്ങളിലും 8 ശക്തിപീഠങ്ങളിലും ദര്‍ശനം നടത്തി. കഴിഞ്ഞ 6 വര്‍ഷവും കാല്‍നടയായി കടപ്പായില്‍ നിന്ന് സന്നിധാനത്തെത്തിയിരുന്നു. ഇത്തവണയാണ് മദ്ധ്യപ്രദേശിലെ ഉജജയിനില് നിന്ന് യാത്ര തിരിച്ചത്. തന്റെ ജന്മനക്ഷത്രമായ ചോതി, ജ്യോതിര്‍ലിംഗ ശിവലിംഗവുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടും കുടുംബാംഗങ്ങളുടെ മരണശേഷം ചിതാഭസ്മം കാശി വിശ്വനാഥക്ഷേത്രത്തിലും, ഉജ്ജ് യിനിലെ ജ്യോതിര്‍ലിംഗ ശിവക്ഷേത്രത്തിലും ആരതിയുഴി ന്നതിനാലുമാണ് അവിടെ നിന്ന് യാത്ര തിരിച്ചെതെന്ന് രവീന്ദ്ര റെഡ്ഡി പറഞ്ഞു.മകരജ്യോതി ദര്‍ശനത്തിന് ശേഷം 21 ന് തിരുവാഭരണ പേടകത്തിനൊപ്പം പന്തളത്തേക്ക് യാത്ര തിരിക്കും അവിടെ നിന്ന് വാഹനത്തില്‍ കടപ്പായിലേക്ക് മടങ്ങും.