ഇടവഴിയില്‍വെച്ച് യുവതിയെ അശ്ലീലവീഡിയോ കാണിച്ചു, പിന്നാലെ വീടാക്രമിച്ചു; കേസ്
ഉദുമ: ആളൊഴിഞ്ഞ ഇടവഴിയില്‍ വെച്ച് യുവതിയെ അശ്ളീല വീഡിയോയും ചിത്രവും കാണിച്ചതിനും രാത്രി വീടാക്രമിച്ചതിനും രണ്ടുപേര്‍ക്കെതിരേ ബേക്കല്‍ പോലീസ് കേസെടുത്തു. ഉദുമയിലെ ഷാഫി, കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ജൂണ്‍ ആദ്യവാരമാണ് യുവതിയെ നഗ്നചിത്രങ്ങളും മറ്റും കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് ഇരുവരും ചേര്‍ന്ന് വീടാക്രമിച്ച് രണ്ട് ജനാലച്ചില്ലുകള്‍ തകര്‍ക്കുകയും യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്.