സ്വാതന്ത്ര്യത്തിന്റ 75ാം വാർഷികത്തിന്റ ഭാഗമായി ആസാദി ഗൗരവ് പദയാത്ര വിജയിപ്പിക്കാൻ ഉദുമ മണ്ഡലം കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു
ഉദുമ :സ്വാതന്ത്ര്യത്തിന്റ 75ാം വാർഷികത്തിന്റ ഭാഗമായി ഡി.സി.സി പ്രസിഡണ്ട് നയിക്കുന്ന ആസാദി
ഗൗരവ് പദയാത്ര വിജയിപ്പിക്കാൻ ഉദുമ മണ്ഡലം കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു.പദയാത്രയിൽ 300 പ്രവർത്തകരെ പങ്കെടുപ്പിക്കും. പദയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി 8 ന് വൈകുന്നേരം വിളംബരജാഥ നടത്തും.
ഡി.സി.സിപ്രസിഡണ്ട് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് സി.രാജൻ പെരിയ,വി.പി ഭാസ്കരൻ നായർ,ഭക്തവത്സലൻ,വി.കൃഷ്ണൻ,ശ്രീധരൻ ഉദുമ,ചന്ദ്രൻ നാലാം വാതുക്കൽ,പ്രഭാകരൻ തെക്കേക്കര,കാർത്യായനി ബാബു,മജീദ് മാങ്ങാട് എന്നിവർ സംസാരിച്ചു.