ആചാര സ്ഥാനികർക്കുള്ള വേതനം കാലോചിതമായി പരിഷ്കരിക്കണമെന്ന് കരിപ്പോടി മുച്ചിലോട്ട് ക്ഷേത്ര സമിതി
പാലക്കുന്ന് : പുതുതായി ആചാരം കൊണ്ടവരെയും ഉൾപ്പെടുത്തി ആചാര സ്ഥാനികർക്കുള്ള സർക്കാർ വേതനം കാലോചിതമായി പരിഷ്കരിക്കണമെന്ന് കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭരണ സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കോട്ടിക്കുളം മേൽപ്പാലം പണി ഇനിയും ആരംഭിക്കാത്തത്തിൽ യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി.
ഗോപാലൻ കോമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തമ്പാൻ ചേടിക്കുന്ന് അധ്യക്ഷനായി. സെക്രട്ടറി അമ്പു ഞെക്ലി, ബാലകൃഷ്ണൻ മേൽബാര, കെ.വി.ബാലചന്ദ്രൻ, രവി കളനാട്, പത്മാവതി എന്നിവർ പ്രസംഗിച്ചു.