പാലക്കാട് : വടക്കഞ്ചേരി കണ്ണമ്പ്രയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്.
ഇസ്രയേലിൽ നഴ്സ് ആയിരുന്ന ബേസിൽ ഒരു വർഷമായി നാട്ടിലാണ്. വീട്ടിൽ മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കാറുണ്ട്. ഇതിൽ മനംമടുത്ത് മത്തായി ബേസിലിനെ വെട്ടിക്കൊല്ലുകയായിരുന്നു. രാത്രി പത്തോടെയാണ് സംഭവംവെട്ടിയശേഷം ഒരുമണിയോടെ മത്തായി സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ മത്തായിയെ (58) അറസ്റ്റ് ചെയ്തു.