റിയാദില്‍ വന്‍തോതില്‍ ലഹരി ഗുളികകള്‍ പിടികൂടി; സ്ത്രീയുള്‍പ്പെടെ രണ്ട് വിദേശികള്‍ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വന്‍തോതില്‍ ലഹരിഗുളികകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. സിറിയന്‍ സ്വദേശികളായ ഇവരെ റിയാദില്‍ നിന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോള് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കല്‍ നിന്ന് 732,010 ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയ സ്ത്രീയും നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് താമസിക്കുന്ന സിറിയന്‍ പൗരനുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരായ കേസ് നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോള് വക്താവ് മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു.