കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കെ ലോറിയുടെ ടയറിന് തീപിടിച്ചു
കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെ കൊയിലാണ്ടി കൊരയങ്ങാട് ക്ഷേത്രത്തിനു സമീപത്തെ പെട്രോൾ പമ്പിനു ചേർന്നാണ് സംഭവം. ചരക്ക് ലോറിക്കാണ് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ. പ്രദീപൻ്റെ നേതൃത്വത്തിൽ എത്തിയ സേന തീയണച്ചു.
ലോറിയുടെ പിൻഭാഗത്തുള്ള ടയറിനായിരുന്നു തീപിടിച്ചത്. ടയർ തമ്മിൽ ഉരസിയത് മൂലമാകാം തീപിടിച്ചതെന്നു കരുതുന്നു. വടകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പഞ്ചസാരയുമായി പോവുകയായിരുന്ന കെഎ 22 B 1421 നമ്പർ ലോറി ക്കാണ് തീ പിടിച്ചത് ‘ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് , നിധിപ്രസാദ് ഇഎം, വിഷ്ണു, ധീരജ് ലാൽ പി സി, സത്യൻ, ഷാജു, ഹോംഗാര്‍ഡുമാരായ രാജീവ് , രാജേഷ് എന്നിവർ പങ്കെടുത്തു.