കാഞ്ഞങ്ങാട്: പൗരത്വ നിയമത്തിനെതിരെ കാഞ്ഞങ്ങാട് നഗരസഭ അവതരിപ്പിച്ച പ്രമേയത്തിനെതിരെ സ്വന്തം നിലപാട് അറിയിക്കാതെ ബഹളമുണ്ടാക്കി കയ്യേറ്റത്തിന് ശ്രമിച്ച ബിജെപി പ്രതിനിധികളുടെ നിലപാട് ഗുണ്ടായിസമാണെന്ന് നഗരസഭാധ്യക്ഷന്‍ വി.വി.രമേശന് അഭിപ്രായപ്പെട്ടു.ജനാധിപത്യ രീതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ കായികബലംകൊണ്ട് പരാജയപ്പെടുത്താന്‍ ശ്രമിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഇതൊക്കെ പൊതുജനം കാണുന്നുണ്ടെന്ന ബോധ്യമുണ്ടാകണമെന്നും നഗരസഭാധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ഭിന്നാഭിപ്രായം രേഖപ്പെടുത്താന്‍ ബിജെപി പ്രതിനിധികള്‍ക്ക് അവസരം നല്കമെന്നറിയിച്ചിട്ടും അവര്‍ അതിന് വഴങ്ങാത്തതാണ് കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തിനിടെ കുഴപ്പമുണ്ടാകാന്‍ കാരണം.കുഴപ്പമുണ്ടാക്കിയ ബിജെപി അംഗങ്ങളോട് കൗണ്‍സില്‍ യോഗം നടക്കുന്ന ഹാളില്‍നിന്നും ഇറങ്ങിപ്പോകാനാവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല.തുടര്‍ന്നാണ് നഗരസഭാ ജീവനക്കാരുടെ സഹായം തേടിയത്. നഗരസഭാ ജീവനക്കാരെ കയ്യേറ്റം ചെയ്ത ബിജെപി അംഗങ്ങളുടെ നടപടി നഗരസഭാംഗങ്ങള്‍ക്ക് ചേര് ന്നതായിരുന്നില്ലെ ന്നും വി.വി.രമേശന്പറഞ്ഞു.. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളമുണ്ടാക്കിയ 6 ബിജെപി പ്രവര്‍ത്തകരെ 6 ദിവസത്തേക്ക് നഗരസഭാധ്യക്ഷന്‍ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു.വരുന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരക്കാരെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ ചിന്തിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും നഗരസഭാധ്യക്ഷന്‍ പറഞ്ഞു.