കാസർകോട്:കാസർകോട്ടെ ജനങ്ങളോട് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ തുടരുന്ന വാടക കൊള്ള അതി രുവിടുന്നു.മിനിമം നിരക്കെന്നത് കാസർകോട്ടെ ഓട്ടോക്കാർക്ക്ബാ ധകമല്ലാതായിക്കഴിഞ്ഞു.വാടകനിരക്കിനെച്ചൊല്ലി ഓട്ടോഡ്രൈവര്‍മാരും യാത്രികരും നിരന്തരം ഏറ്റുമുട്ടുന്നത് നഗരത്തിൽ പതിവായി..ഇന്ന് രാവിലെ പുതിയബസ്റ്റാൻഡിൽ നിന്നും പഴയ ബസ്സ്റ്റാണ്ടിലേക്ക് ഓട്ടോ വിളിച്ച പൊതുപ്രവർത്തകന് നേരെയാണ് ചെങ്കള എർമാളം സ്വദേശിയായ ഡ്രൈവർ തട്ടിക്കയറി വെല്ലുവിളി മുഴക്കിയത്.മിനിമം ചാർജ് വേണ്ടിടത്ത് കൂടുതൽതുക ആവശ്യപ്പെട്ടപ്പോൾ അത് നല്കാൻ വിസമ്മതിച്ചതിനാണ് ഡ്രൈവർ യാത്രികനോട് ക്ഷുഭിതനായത്. 60 വയസ്സോടടുത്ത ഇയാളോട് നീ പുതിയ ബസ് സ്റ്റാൻഡിലേക്ക് വാ..കാണിച്ചുതരാമെന്നായിരുന്നു ആക്രോശം.ഇതിന് പിന്നാലെ പഴയ ബസ് സ്റ്റാൻഡിൽ നിന്നും തളങ്കര ബാങ്ങോട്ടേക്ക് ഓട്ടോയിലെത്തിയ വീട്ടമ്മയോടും മറ്റൊരു ഡ്രൈവർ കൂടുതൽ നിരക്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.60 രൂപ ഈടാക്കേണ്ടിടത്ത് 80 രൂപ ആവശ്യപ്പെട്ടാണ് വഴക്കിട്ടത്. ഇത് വകവെക്കാതിരുന്നപ്പോൾ ആദ്യം നൽകിയ തുക വീട്ടമ്മയുടെ മുഖത്തെറിഞ്ഞു ഡ്രൈവർ സ്ഥലം വിടുകയായിരുന്നു.
നഗരത്തിലെ ഓട്ടോ ഡ്രൈവർമാരിൽ നിന്ന് ജനങ്ങൾക്ക് നേരിടുന്ന ദുരിതങ്ങൾ പെരുകിയിട്ടും പോലീസും ബന്ധപ്പെട്ടവരും ഇതിനെതിരെ നടപടിയെടുക്കാത്തത് അത്ഭുതകരമാണ്.പേരിന് മീറ്റർ വെച്ചിട്ടുണ്ടെങ്കിലും ഇത് ഒരിക്കലൂം പ്രവർത്തിപ്പിച്ചിട്ടില്ല. അയാൽ നഗരങ്ങളിലും ഇതര ജില്ലകളിലും മീറ്റർ ഉണ്ടെങ്കിൽ കാസർകോ ഈ നിയമം പ്രാവർത്തികമാക്കാൻ മോട്ടോർ വാഹന വകുപ്പിനും കഴിഞ്ഞിട്ടില്ല.യാത്രക്കാരുടെയും ടാക്സി ഡ്രൈവര്‍മാരുടെയും പ്രശ്നങ്ങൾ കണ്ടറിഞ്ഞു പരിഹരിക്കാൻ ഒരു സ്ഥിരം സമിതി ജില്ലാ ഭരണകേന്ദ്രത്തിൽ നിലവിലുണ്ട്.ഈ സമിതിയും വെറും നോക്കുകുത്തിയായി മാറിയെന്നാണ് പരാതി.