ബേക്കൽ: എം കെ അഹമ്മദ് പള്ളിക്കര കലാ കായിക കേന്ദ്രം ചിറക്കാൽ (തൊട്ടി പൂച്ചക്കാട് ) പള്ളിക്കര കല്ലിങ്ങൽ ജി എം യു പി സ്കൂളിന് സീലിംഗ് ഫാനുകൾ നൽകി സമൂഹത്തിന് മാതൃകയായി. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ക്ലബ് ഭാരവാഹികൾ ഫാനുകൾ പിടിഎ കമ്മറ്റിക്ക് കൈമാറി.നിസാർ സഫ്നീസ്,നൗഷാദ്,തുർമുദി,റഹീം,സിദ്ദീഖ്,ഹാരിസ്,മൂബിസ് എന്നിവർ ചേർന്നാണ്ഫാനുകൾ സമ്മാനിച്ചത്.