കാഞ്ഞങ്ങാട്: കാമുകനൊപ്പം വീടുവിട്ട പാണത്തൂര്‍ മാവുങ്കാലിലെ ജാഷിറ കോടതിയില്‍ നിന്നും മാതാവിനൊപ്പം സ്വന്തം വീട്ടിലേക്ക് പോയി.സ്വന്തം ഇഷ്ടപ്രകാരമാണ് യുവതി മാതാവിനൊപ്പം പോയത്.ഇവരുടെ 4 വയസ്സുള്ള മകനെ പിതാവിനൊപ്പം വിട്ടയച്ചു.ജനുവരി 5നാണ് പാണത്തൂര്‍ മാവുങ്കാലിലെ ജാഷിറ റാണിപുരം സ്വദേശിയായ സുരേഷിനൊപ്പം വീടുവിട്ടത്.കൂടെ ഇവരുടെ മകനെയും കൂട്ടികൊണ്ടുപോയിരുന്നു.സഹോദരന് പി.കെ.ആരിഫ് പോലീസില്‍ നല്കിയ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതിയെയും കാമുകനെയും ഇടുക്കിയിലെ റിസോര്‍ട്ടില്‍ നിന്നും രാജപുരം പോലീസ് പിടികൂടിയത്.കമിതാക്കള്‍ക്ക് ഒത്താശ ചെയ്തു കൊടുത്ത കോളിച്ചാലിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും പോലീസ് പിടികൂടിയിരുന്നെങ്കിലും ഇവര്‍ക്കെതിരെ പരാതിയില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു.കഴിഞ്ഞ ദിവസം ജാഷിറയെ കോടതിയില്‍ ഹാജരാക്കിയിരുന്നു.സ്വന്തം മാതാവിനൊപ്പം പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഭര്‍തൃമതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കുകയായിരുന്നു.ഇവരുടെ 4 വയസ്സുള്ള മകനെ ഭര്‍ത്താവും കുട്ടിയുടെ പിതാവുമായ കോട്ടോടിയിലെ നൗഷാദിനൊപ്പം വിട്ടയക്കാനാണ് കോടതി ഉത്തരവിട്ടത്.