മൂന്ന് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ വ്യക്തിയെ 85 വർഷം കഠിന തടവിന് ശിക്ഷിച്ച് കാഞ്ഞങ്ങാട് പോക്സോ കോടതി
കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ വ്യക്തിയെ കാഞ്ഞങ്ങാട് പോക്സോ കോടതി വിവിധ വകുപ്പുകളിലായി 85 വർഷം കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. പോക്സോയിലെയും ഐ പി സി യിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ
ബേക്കൽ പോലീസ് 2017ൽറജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഒരു കേസിൽ 55 വർഷം കഠിന തടവും 120000 രൂപ പിഴയടക്കാനുമാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ്ശിക്ഷ അനുഭവിക്കണം. മറ്റൊരു കേസിൽ 14 വർഷം കഠിന തടവും 40OOOരൂപ പിഴയടക്കണം. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവനുഭവിക്കണം മറ്റൊരു കേസിൽ 16 വർഷം കഠിനതടവും 45000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.വിവിധ വകുപ്പുകളിൽ 55 വർഷം ശിക്ഷിച്ച കേസിൽ ശിക്ഷ ഒരുമിച്ച് 15 വർഷം അനുഭവിച്ചാൽ മതിയാകും. 14 വർഷം ശിക്ഷിച്ച കേസിൽ ശിക്ഷ 7 വർഷം ഒരുമിച്ചും 16 വർഷം ശിക്ഷിച്ച മൂന്നാമത്തെ കേസിൽ 9 വർഷവും ശിക്ഷ അനുഭവിച്ചാൽ മതിയാകുമെന്ന് വിധിന്യായത്തിൽ പറഞ്ഞു പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളായിരുന്നു പീഡനത്തിനിരയായത്. ഐ പി സി, പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു പോലീസ് കേസും . പീഡനത്തിനിരയായ ഒരു കുട്ടി 10 വയസിൽ താഴെ പ്രായമുള്ളതാണ്. നീലേശ്വരം പോലീസ് റജിസ്ട്രർ ചെയ്ത സമാനമായ മറ്റൊരു കേസിൽ ഇതേ പോക്സോ കോടതിയിൽ പ്രതി വിചാരണ നേരിടുന്നുണ്ട്.