സമസ്ത പ്രസിഡന്റ് “സ്നേഹ പൂർവ്വം മുഹിമ്മാത്തിന് “പദ്ധതിയിൽ ചേർന്നു
മലപ്പുറം :”സ്നേഹപൂർവ്വം മുഹിമ്മാത്തിന്” എന്ന പേരിൽ നടക്കുന്ന ധന സമാഹരണ പദ്ധതിയിൽ സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ ചേർന്നു .ഒതുക്കുങ്ങൽ ഇഹ്യാഉസ്സുന്ന ശരീഅത്ത് കോളജിൽ വെച്ച് സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾക്ക് സംഖ്യ കൈ മാറി .ബി.എസ് അബുല്ല കുഞ്ഞി ഫൈസി,മൂസ സഖാഫി കളത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.
മുഹിമ്മത്തിൻ്റെ പുതിയ സംരംഭമായി മുഹിമ്മാത്ത് ചാരിറ്റി ആൻ്റ് എജുക്കേഷൻ ഫൗണ്ടേഷനു കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങൾക്കു വേണ്ടി
അര ലക്ഷം ആളുകളിൽ നിന്ന് അഞ്ഞൂറ് രൂപ വീതം സമാഹരിക്കുന്ന പദ്ധതി പ്രവർത്തനങ്ങൾ വ്യാപകമായിട്ടുണ്ട്.മുഹറം ഒന്ന് മുതൽ പത്ത് വരെ നടക്കുന്ന ക്യാമ്പയിൻ മുഹിമ്മാത്തിന്റെ വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു ശക്തി പകരും.
13 ന് നടക്കുന്ന പ്രാർത്ഥന സമ്മേളനത്തോടെ ക്യാമ്പയിൻ സമാപിക്കും