കുമ്പോൽ തങ്ങളും ,ഖലീൽ തങ്ങളും ,കുറത്ത് തങ്ങളും മുഹിമ്മാത്ത് പദ്ധതിയിൽ
കാസർകോട് :മുഹിമ്മത്തിൻ്റെ പുതിയ സംരംഭമായി മുഹിമ്മാത്ത് ചാരിറ്റി ആൻ്റ് എജുക്കേഷൻ ഫൗണ്ടേഷനു കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങൾക്കു വേണ്ടി അര ലക്ഷം ആളുകളിൽ നിന്ന് അഞ്ഞൂറ് രൂപ വീതം സമാഹരിക്കുന്ന പദ്ധതിക്ക് എങ്ങും ആവേശം നിറഞ്ഞ പ്രതികരണങ്ങൾ.
സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും അഞ്ഞൂറ് രൂപ നൽകി പദ്ധതിയിൽ പങ്കാളികളായി പ്രമുഖ സയ്യിദുമാരും.
സമസ്ത വൈ.പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ,കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി ,സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരി ,സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ ,സയ്യിദ് ജലാലുദ്ധീൻ അൽ ബുഖാരി തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ അവരുടെ വിഹിതങ്ങളെ മുഹിമ്മാത്ത് സാരഥികളായ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി , സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ ,അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ ,മൂസ സഖാഫി കളത്തൂർ തുടങ്ങിയവരെ ഏൽപിച്ചു.
ക്യാമ്പയിൻ ആരംഭിച്ചത് മുതൽ സമൂഹത്തിന്റെ നന തുറകളിലുള്ളവർ ഈ പദ്ധതിയിൽ കണ്ണികളായി വരുന്നുണ്ട്.
മുഹറം ഒന്ന് മുതൽ പത്ത് വരെ നടക്കുന്ന ക്യാമ്പയിൻ മുഹിമ്മാത്തിന്റെ വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു ശക്തി പകരും.ഗ്രാജുവേറ്റ് സ്റ്റഡീസ്, പ്രഫഷണൽ കോഴ്സുകൾ,
സേഫ് ഹോം, ഓർഫൻ ഹോം കെയർ, സൈകോ സോഷ്യൽ റിയാബിലിറ്റേഷൻ സെന്റർ, വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾകതുടങ്ങിയ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിനാണ് വിശുദ്ധ മുഹറത്തിൽ സ്നേഹ പൂർവ്വം മുഹിമ്മാത്തിന് കാമ്പയിൻ നടത്തുന്നത്.