കാസർകോട്:കേരളത്തിന്റെ ഹീറോയായി മാറിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിൽ ഇരു ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന സമസ്തയുടെ നായകരായ ആലിക്കുട്ടി മുസ്ലിയാരും കാന്തപുരം അബൂബക്കർ മുസ്ലിയാരും ഇതിനെ പിന്തുണച്ചു മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും അണിനിരന്നത് കരിനിയമങ്ങൾക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ നാഴികക്കല്ലാകുന്നു.
കേന്ദ്രസർക്കാർ പൗരത്വ നിയമം പ്രഖ്യാപിച്ചതിനൊപ്പം ഇതിനെ ചെറുത്തുതോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം പിണറായിക്കൊപ്പം കുഞ്ഞുകുട്ടികൾ മുതൽ കെറിയും പാമ്പുമായി നടന്നവർ പോലും സർവ്വതും മറന്ന് അണിചേരുന്നു കാഴ്ചയാണ് കേരളം ഇന്ത്യക്ക് പകർന്നുനൽകുന്നത്.ഈ ജനകീയമുന്നേറ്റം വരും ദിവസങ്ങളിൽ അപ്രധോദ്യാ ശക്തിയായി മുന്നേറുമെന്നാണ് സൂചനകൾ.പൗരത്വ നിയമത്തിനെതിരെ ഉറച്ച നിലപാടെടുത്ത കേരലതിനൊപ്പം കൂടുതൽ നിയമ സഭകളും രംഗത്ത് വരും.എത്ര അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഉത്തരേന്ത്യയിൽ പോലും വർഗീയ ഭിന്നിപ്പിക്കലിനെതിരെ ആബാലവൃദ്ധം ജനങ്ങളും ഗർജിക്കുന്ന തോക്കുകൾ കൂസാതെ സമരമുന്നണിയിലാണ്.ഇന്നലെ സോണിയാഗാന്ധിയുടെ സാന്നിധ്യത്തി നടന്ന പ്രതിപക്ഷ കൂട്ടമായും ആശാവഹം തന്നെ.ജെ.എൻ.യു വിൽ തുടങ്ങിയ വിദ്യാർഥിപ്രക്ഷോഭം ഇന്ത്യൻ യുവാക്കളുടെ പുതിയ ഉയിർത്തെഴുനേൽപ്പിന് കാഹളം മുഴങ്ങിക്കഴിഞ്ഞു.പ്രക്ഷോഭം ഭയന്ന് .പ്രധാനമന്ത്രിക്കുപോലും കരയിൽ നീങ്ങാൻ കഴിയാതെ ബോട്ടിലും വിമാനത്തിലും കയറേണ്ട ഗതികേടുണ്ടായിക്കഴിഞ്ഞു.അസ്സമിലാണെങ്കിൽ ബി.ജെ.പി സർക്കാർ നിലംപൊത്തുമെന്ന നിലയിലാണ്.
അതിനിടെ കേരളത്തിൽ ആളിപ്പടരുന്ന പ്രക്ഷോഭ പരമ്പരകളിൽ നിന്ന് മുതലെടുക്കാൻ ചില ഛിദ്ര ശക്തികൾ മുന്നിട്ടിറങ്ങിയത് കാണാതിരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി മുന്നറിയിപ്പ് നല്കിക്കഴിഞ്ഞിട്ടുണ്ട്.ഇരു മുസ്ലിം സമസ്തകളും ഇക്കാര്യത്തിൽ കൈകോർത്തപ്പോൾ പരിഭ്രാന്തരായത് മൗദൂദ് വാദികളും മറ്റ് തീവ്രവാദികളുമാണ്.ഇവരുടെ കുല്സിത നീക്കങ്ങൾക്ക് മലയാളി മുസ്ലിം ജനസാമാന്യത്തിൽ യാതൊരു സ്വാധീനവുമില്ലെന്നത് മറ്റൊരുകാര്യം .എന്നാലും സമരമുഖത്ത് അലമ്പുണ്ടാക്കാൻ ഇക്കൂട്ടർ ഏതറ്റംവരെയും പോകുമെന്നും ഉറപ്പാണ്.ഇവരുടെ നീക്കങ്ങൾ സംസ്ഥന സർക്കാരും ഇന്റലിജെൻസ് വിഭാഗങ്ങളും ഗൗരവമായെടുത്തിട്ടുണ്ട്.
കേരളം ഇക്കൊല്ലം പഞ്ചായത് തിരഞ്ഞെടുപ്പിലേക്കും തുടർന്ന് പിറ്റേക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പിനും ഒരുങ്ങുകയാണ്.വരാനിരിക്കുന്ന ഈ രാഷ്ട്രീയ നടപടി ക്രമങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെ തിരെയുള്ള പോരാട്ടങ്ങളും അതീവ നിർണായകമാകും.ഈ ജനമുന്നേറ്റത്തിനിടയിലാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച ചിലർ. കെ.പി.സി.സി.പ്രസിഡന്റിനെ പോലുള്ള അട്ടംപരതി സംഘങ്ങൾ ജനമുന്നേറ്റത്തിനെതിരെ കൊഞ്ഞനംകുത്തി സ്വയം അപഹാസ്യരാകുന്നത്.
റിപ്പോർട്ട് :
കെ.എസ് .ഗോപാലകൃഷ്ണൻ .