യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന സഹോദരി ഭര്‍ത്താവ് ഒളിവില്‍
കാഞ്ഞങ്ങാട്: രണ്ടുപേര്‍ താമസിക്കുന്ന വീട്ടില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന സഹോദരി ഭര്‍ത്താവ് ഒളിവില്‍ പോയി. അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയിലെ രാവണേശ്വരം നമ്പ്യാരടുക്കത്തെ ടൈല്‍സ് ജോലിക്കാരന് നീലകണ്ഠനാണ് മരിച്ചത്. ഒപ്പം താമസിച്ച് വന്നിരുന്ന സഹോദരി ഭര്‍ത്താവാണ് ഒളിവില്‍ പോയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് നീലകണ്ഠന്റെ മൃതദേഹം വീട്ടിനകത്ത് കാണപ്പെട്ടത്. നമ്പ്യാരടുക്കത്തെ പൊന്നപ്പന്-കലാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ. ഒരു മകളുണ്ട്. നീലകണ്ഠനും സഹോദരി ഭര്‍ത്താവ് ഗണേഷനും മാത്രമാണ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് അയല്‍വാസികളും ബന്ധുക്കളും വെളിപ്പെടുത്തി.
തിങ്കളാഴ്ച രാവിലെയാണ് നീലകണ്ഠന്റെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസും ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍ കുമാറിന്റേയും നേതൃത്വത്തിലുള്ള പൊലീസിന്റേയും സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.