കാഞ്ഞങ്ങാട് :ജില്ലാശുപത്രിയിലെ നഴ്സിന്റെ മൊബൈ ഫോണ്‍ മോഷ്ടിച്ച് സുഹൃത്തുക്കള്‍ക്ക് അസഭ്യ സന്ദേശമയച്ച സംഭവത്തിൽ ഹൊസ്ദുര്‍ഗ്ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി റിമാന്റിൽ .ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലതികയുടെ മൊബൈൽ ഫോണ്‍ ഡ്യൂട്ടി മുറിയിൽ നിന്നും കാണാതായത്.ഇവരുടെ പരാതിയി ൽ ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതിന്റെ ഭാഗമായാണ് പ്രതി പിടിയിലായത്.കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ മുഹമ്മദ് റാഫിയാണ് ജില്ലാശുപത്രി നഴ്സ് ലതികയുടെ ഫോണ്‍ മോഷ്ടിച്ചെടുത്ത് അവരുടെ വാട്ട്സ്ആപ്പ് നമ്പറി നിന്നും സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചത്.ലതികയുടെ ഫോണ്‍ നമ്പറിൽ നിന്ന് അവരുടെ സുഹൃത്തുക്കള്‍ക്കും റാഫി മോശമായ രീതിയിൽ സന്ദേശമയച്ചിരുന്നു.കാഞ്ഞങ്ങാട് ആവിക്കരയിലെ ഭാര്യാ ഗൃഹത്തിലെത്തിയ പ്രതിയെ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ.ടി.കെ.മുകുന്ദനാണ് പിടികൂടിയത്.പോലീസ് വീട് വളഞ്ഞതിനെ തുടര്‍ന്ന് ഇറങ്ങിയോടിയ യുവാവിനെ എസ്.ഐ പിന്തുടര്ന്ന് കീഴ്പ്പെടുത്തുകയായിരുന്നു.