കാഞ്ഞങ്ങാട്: മയക്കുമരുന്ന് മാഫിയ ജില്ലയില്‍ ശക്തമായി വേരുറപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗം.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന വന്‍ ശൃംഖല തന്നെ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് വിവരം.കാസര്‍കോട്ടും കാഞ്ഞങ്ങാടും കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. മലബാര്‍ മേഖലകളിലേക്കുള്ള മൊത്തവിതരണ ശൃംഖല പ്രവര്‍ത്തിക്കുന്നത് കാസര്‍കോട്ടും കാഞ്ഞങ്ങാടുമാണ്.ബ്രൗണ്‍ ഷുഗര്‍,എം.ഡി.എം ഏ,കൊക്കെയിന്‍,മയക്കുഗുളികകള്‍ എന്നിവയാണ് മൊത്തവില്‍പ്പന നടത്തുന്നത്.കഴിഞ്ഞ ദിവസം കോഴിക്കോട് അറസ്റ്റിലായ വേളാങ്കണ്ണി ഷൈജുവിനെ ചോദ്യം ചെയ്തപ്പോഴും കാസര്‍കോട് ജില്ലയിലെ മൊത്തവിതരണക്കാരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കോഴിക്കോട് എരിഞ്ഞിക്കല്‍ കൊന്നാരിമൂല സ്വദേശി ഷൈജു എന്ന വേളാങ്കണ്ണി ഷൈജുവിനെയാണ് 43 അറസ്റ്റ് ചെയ്തത്. നാല് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഷൈജു തിരിച്ചെത്തിയ ശേഷം ബ്രൗണ്‍ഷുഗര്‍ പോലുള്ള വീര്യം കൂടിയ ലഹരിക്ക് അടിമയാകുകയായിരുന്നു.
തനിക്ക് ലഹരി ഉപയോഗിക്കുന്നത്തിന് ആവശ്യമായ വലിയ തുക സമ്പാദിക്കുന്നതിനായാണ് ഷൈജു ബ്രൗണ്‍ഷുഗര്‍ വില്‍പ്പനയ്ക്ക് കടന്നത്.കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരമുള്ള കേസുകളിലെ പ്രതികളാണ് അറസ്റ്റിലായ ഷൈജു.കാസര്‍കോടുള്ള ഏജന്റ് വഴി രാജസ്ഥാന് സ്വദേശിയില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ വാങ്ങി ട്രെയിന്‍ മാര്‍ഗം കോഴിക്കോട് എത്തിച്ചു വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി.കോഴിക്കോടെത്തിച്ച ബ്രൗണ്‍ഷുഗറുമായി ഇടപാടുക്കാരെ കാത്തിരിക്കുമ്പോഴാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്.റെയില്വേസ്റ്റേഷന്,ബസ്സ്സ്റ്റാന്റ് പോലുള്ള പൊതുസ്ഥലങ്ങളില്‍ കേരള ആന്റിനര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്റെ ജില്ലാ ഘടകമായ ഡന്‍സാഫ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ മഫ്തയില്‍ നിരീക്ഷണം നടത്തി വരുന്നുണ്ട്.സംശയാസ്പദമായ സാഹചര്യത്തില്‍ ഷൈജുവിനെ കണ്ടവിവരം ഡന്‍സാഫ് വഴി ലഭിച്ച ടൗണ്‍ എസ്.ഐ.വാസുദേവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.ഒരു മാസത്തെ ഇടവേളയില്‍ രണ്ടാം തവണയാണ് ടൗണ്‍പോലീസും ഡന്‍സാഫും ചേര്‍ന്ന് ബ്രൗണ്‍ഷുഗര്‍ പിടികൂടുന്നത്.ഹൊസ്ദുര്‍ഗ്ഗ് ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ മൊത്തവിതരണ സംഘത്തിന്റെ കണ്ണികള്‍ വ്യാപിച്ചു കിടക്കുന്നതായാണ് വിവരം.കഴിഞ്ഞ ദിവസങ്ങളില്‍ ബേക്കല്‍ സ്റ്റേഷനിലെയും ഹൊസ്ദുര്‍ഗ്ഗിലെ കേസുകളില്‍ രണ്ടുപ്രതികളെകൂടി അറസ്റ്റ് ചെയ്തിരുന്നു. ഹൊസ്ദുര്‍ഗ്ഗ് സ്റ്റേഷനിലെ 347/19 നമ്പര്‍ കേസിലെ പ്രതി കല്ലൂരാവിയിലെ സവാദും,ബേക്കല്‍ പോലീസ് 2019 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി താജുദ്ദീനുമാണ് പിടിയിലായത്.ഇരുവരും വീര്യമേറിയ മയക്കുമരുന്നായ എംഡിഎംഏയുടെ വിപണത്തിനിടയിലാണ് പിടിയിലായത്.മയക്കുമരുന്നിനെതിരെ ഡന്‍സാഫ് സംസ്ഥാനത്തിന്റെ തെക്കന്‍ജില്ലകള്‍ ശക്തമാണെങ്കിലും കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തനം മന്ദീഭവിച്ചതാണ് ഇവിടെ മൊത്തവിതരണ്ക്കാര് തമ്പടിക്കാന്‍ സഹായിച്ചതെ ന്ന് ആക്ഷേപമുണ്ട്.