രാജപുരം:പാണത്തൂര്‍ മാവുങ്കാലില്‍ നിന്നും കാണാതായ ഭര്ത്യമതിയെയും കൂടെയുണ്ടായിരുന്ന റാണിപുരം സ്വദേശി യുവാവിനെയും ഇടുക്കിയില്‍ നിന്നുംകണ്ടെത്തി.രാജപുരം പോലീസ് നടത്തിയ തെരച്ചിലില്‍ ഇടുക്കിയിലെ റിസോര്‍ട്ടില്‍ നിന്നാണ് 2 പേരെയും കണ്ടെത്തിയത്.ജനുവരി 5നാണ് പാണത്തൂര്‍ മാവുങ്കാല്‍ സ്വദേശിനിയും കൊട്ടോടിയിലെ നൗഷാദിന്റെ ഭാര്യയുമായ ജാഷിറയെ 27 കാണാതായത്.ജാഷിറയുടെ നാലരവയസ്സുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു.പനത്തടി റാണിപുരം സ്വദേശിയായ യുവാവുമൊന്നിച്ചാണ് ജാഷിറ വീടുവിട്ടത്.വീട് വിട്ട ജാഷിറ തന്നെ അന്വേഷിക്കേണ്ടെന്ന് ബന്ധുക്കള്‍ക്ക് വാട്ട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു.ഇവര്‍ പോകുമ്പോള്‍ 1ലക്ഷം രൂപയും 45 പവന്റെ സ്വര്‍ണ്ണവും കൊണ്ടുപോയതായി സഹോദരന് പി.കെ.ആരിഫ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.ഇടുക്കിയില്‍ നിന്നുംപിടികൂടിയ ജാഷിറെയും മകനെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും രാജപുരം പോലീസ് ഇന്ന് പോലീസ് സ്റ്റേഷനിലെത്തിച്ചു.യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.രാജപുരം പോലീസിന്റെ സമര്‍ത്ഥമായ ഇടപെടലൂടെയാണ് ജാഷിറയെയും കൂട്ടാളിയെയും ഇവര്‍ക്ക് ഒത്താശ ചെയ്ത കോളിച്ചാലിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും രാജപുരം പോലീസ് പിടികൂടിയത്.ഇടുക്കിയില്‍ ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത പ്രാദേശിക യൂത്ത്കോണ്‍ഗ്രസ് നേതാവും പിടിയിലായി. ജാഷിറയും സുഹൃത്തായ സുരേഷുംസഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.