മംഗളൂരു:ബൈക്കിൽ സ്വകാര്യ ബസിടിച്ച് കൊല്ലം സ്വദേശിയായ യുവഡോക്ടർ കൊല്ലപ്പെട്ടു.മൂഡബിദ്രി ആൾവാസ് ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയും കൊല്ലം സ്വദേശിയുമായ ഡോ.കൃഷ്ണാനന്ദനാണ് മരിച്ചത്.24 വയസ്സായിരുന്നു.ആൾവാസ് കോളേജിൽ ഇന്റേൺ ചെയ്തുവരികയായിരുന്നു.ഇന്നലെ രാവിലെയാണ് ദാരുണസംഭവം നടന്നത്.കാർക്കളയിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ബൈക്കിൽ പോകുമ്പോൾ കൊണാജെ സ്റ്റേഷൻ പരിധിയിലെ കേസർഗഡ്ഡെ എന്നസ്ഥലത്ത് എതിരെവന്ന സ്വകാര്യ അതിവേഗബസ് യുവാവിനെ ഇടിച്ചുവീഴ്ത്തുകയായിരിക്കുന്നു.ബസ് ടയർ കയറിയിറങ്ങി തലയോട്ടി തകർന്നാണ് റോഡിൽ തൽക്ഷണം മരിച്ചത്.കോളേജിലെ സമർത്ഥനായ വിദ്യാർത്ഥിയായിരുന്ന യുവാവ് പഠ്യേതര പ്രവർത്തനങ്ങളിലും മികവ് കാട്ടിയിരുന്നു.