കണ്ണൂര്‍: കണ്ണൂര്‍ കുറ്റിക്കോലില്‍ നവദന്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശി സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി രേഷ്മ (25) എന്നിവരാണ് മരിച്ചത്.സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വീടിന്റെ കുളിമുറിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. എട്ടു മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. വിവാഹത്തിനു ശേഷം കുറ്റിക്കോല്‍ വേട്ടക്കൊരു മകന് ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു ദന്പതികള്‍.