കാഞ്ഞങ്ങാട്: തണുപ്പകറ്റാന്‍ കൂട്ടിയിട്ട തീയില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം. പരപ്പ പള്ളത്തുമലയിലെ അടുക്കന്റെ മകന് പൊക്ലന്‍ (55) ആണ്ഈ ഹതഭാഗ്യൻ.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൊക്ലന്‍ വീട്ടില്‍ തനിച്ചാണ് താമസം. തണുപ്പ് കാരണം കട്ടിലിന് സമീപം തീയിട്ടതായിരുന്നു. ഉറക്കത്തിനിടെ കട്ടിലില്‍ നിന്നും തീയില്‍വീണു പൊള്ളലേൽക്കുകയായിരുന്നു.
നിലവിളി കേട്ട് അയല്‍വാസികളെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരാവസ്ഥയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ നാരായണി. സന്ധ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ജിജോ, ഉണ്ണി.