ഗുവാഹട്ടി: അസം ബിജെപി മുഖ്യനോട് പാര്‍ട്ടി വിട്ട് വരാന്‍ നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ് നേതാവ് . 30 എംഎല്‍എമാര്‍ക്കൊപ്പം രാജിവെച്ച് വന്നാല്‍ തങ്ങളുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കാമെന്നാണ് നേതാവിന്റെ ഓഫര്‍. പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയായാണ് മുഖ്യമന്ത്രി സര്‍ബനന്ദ സോനാവാളിന് മുന്നില്‍ ഓഫര്‍ വെച്ചത്. പുതിയ സര്‍ക്കാര്‍ സിഎഎ വിരുദ്ധവും ബിജെപി വിരുദ്ധവും ആയിരിക്കുമെന്നും ദേബബ്രത പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം വന്നതിന് തൊട്ട് പിന്നാലെയാണ് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ദേബബ്രത രംഗത്തെത്തിയത്. എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടി വിട്ട് വന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച് മുഖ്യമന്ത്രിയായി തന്നെ ഭരിക്കാമെന്ന് ദേബബ്രത പറഞ്ഞു.
ബിജെപിയും സഖ്യകക്ഷിയായ അസാം ഗണ പരിഷത്തും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. അസം അക്കോഡ് നടപ്പാക്കുമെന്ന് വാഗ്ദാനം നല്കി അസം സ്റ്റുഡന്‍സ് യൂണിയനില്‍ നിന്ന് ബിജെപിയില്‍ എത്തിയവര്‍ വാക്ക് പാലിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അക്കോഡ് നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇവര്‍ പ്രതിഷേധിക്കണം. അത്തരത്തില്‍ പ്രതിഷേധം നടത്തിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ സഹായിക്കാം, ദേബബ്രത പറഞ്ഞു.അസമിനെ സ്നേഹിക്കുന്ന എംഎല്‍എമാരും മന്ത്രിമാരും ബിജെപി വിട്ട് അസം ജനതയ്ക്കൊപ്പം നില്‍ക്കണം. അതുകൊണ്ടാണ് ഞാന്‍ ഈ നിര്‍ദ്ദേശം അവതരിപ്പിക്കുന്നത്, ദേബബ്രത പറഞ്ഞു