ഉഡുപ്പി:കർണാടകയിലെ ഭട്കൽ ഖാസിയും മുസ്ലിം പണ്ഡിതനുമായ മൗലാന ഇക്ബാൽ മുല്ലാ നദ്വിയെ കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചതായി പരാതി.വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ ബൈന്ദൂർ പോലീസ്സ്റ്റേഷൻ പരിധിയിൽ ബിജൂറിലാണ് ആക്രമണ ശ്രമം നടന്നത്.ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ചടങ്ങിൽ സംബന്ധിക്കാൻ പോ കുമ്പോഴാണ് സംഭവം.കാസി സഞ്ചരിച്ച കാർ മോട്ടോര്‍ വാഹനത്തി ഉരസിയതുമായി തർക്കം നടന്നിരുന്നു.ഇത് രമ്യമായി പരിഹരിക്കുകയും ചെയ്തു.തുടർന്ന് യാത്ര തുടരുന്നതിനിടയിൽ ആൾക്കൂട്ടം സംഘടിച്ചെത്തി ഖാസിയുടെ കാർ തടഞ്ഞിട്ട് അസഭ്യം വിളിക്കുകയും ജയ്ശ്രീറാം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കാറിന് കേടുപാടുകൾ വരുത്തുകയുമായിരുന്നു.ബൈന്ദൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി