സുള്ള്യയിൽ യുവമോർച്ച നേതാവിൻ്റെ കൊലപാതകം എസ്ഡിപി ഐ കേരള ഘടകം നടപ്പിലാക്കിയതൊ?
മഞ്ചേശ്വരത്തെ എസ്ഡിപി പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേർ അറസ്റ്റിൽ.
മംഗളൂരു: സുള്ള്യയിൽ യുവമോർച്ച നേതാവ് വെട്ടേറ്റ് മരിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. എസ്ഡിപിഐ നേതാവും സുള്ള്യ സവനുർ സ്വദേശിയുമായ സക്കീർ (29), ബെല്ലാരെ സ്വദേശി ഷഫീഖ് (27) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഷെഫീക്കും സക്കീറും ഗൂഢാലോചന നടത്തിയവരാണെന്നും അക്രമികളെ ഇനിയും പിടികൂടിയിട്ടില്ല എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന സൂചന.
അതേസമയം കൊലപാതകത്തിൽ കൃത്യമായി പങ്കുണ്ടെന്ന് പറയപ്പെടുന്നു കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ താമസക്കാരനായ ഒരു എസ്ഡിപിഐ പ്രവർത്തകനെ പോലിസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കേരള പോലീസിന്റെ സഹായത്തോടെയാണ് കർണാടക പോലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേര് വിവരങ്ങൾ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം യുവമോർച്ച നേതാവിന്റെ കൊലപാതകത്തെ തുടർന്ന് കർണാടക മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷം ഉപേക്ഷിച്ചിരിക്കുകയാണ് സർക്കാർ. കേസ് കേന്ദ്ര അന്വേഷണ സംഘത്തിന് കൈമാറാൻ തയ്യാറാണ് കർണാടക മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരുവാണ് കൊല്ലപ്പെട്ടത്.