മെഡിസെപ്പ് ആനുകൂല്യങ്ങൾ ആയുർവേദ, ഹോമിയോ ആശുപത്രികളിലും വേണം: പെൻഷനേഴ്സ് യൂണിയൻ
പാലക്കുന്ന് : മെഡിസെപ്പ് ആനുകൂല്യങ്ങൾ ആയുർവേദ, ഹോമിയോ ആശുപത്രികളിലും നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂണിയൻ ഉദുമ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ, ക്ഷാമബത്ത കിടിശ്ശിക ഉടൻ ലഭ്യമാക്കുക, കോട്ടിക്കുളം റയിൽവേ സ്റ്റേഷനിൽ പരശുറാമിന് സ്റ്റോപ്പ് അനുവദിക്കുക, മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേയുടെ ഇളവുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പാലക്കുന്ന് സാഗറിൽ സംസ്ഥാന സമിതി അംഗം പി. കെ. മാധവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി. കുഞ്ഞിക്കോരൻ
പതാകയുയർത്തി. ജില്ല ട്രഷറർ എസ്. ഗോപാലകൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം കാർത്യായനി, ബ്ലോക്ക് സെക്രട്ടറി കോമൻ കല്ലിങ്കാൽ, യൂണിറ്റ് രക്ഷാധികാരി കെ.വി.കരുണാകരൻ എന്നിവർ പ്രസംഗിച്ചു. ഈ വർഷം സർവീസിൽ നിന്നും വിരമിച്ച 4പേർക്ക് അംഗത്വം നൽകി .