ഇടുക്കിയിൽ ഇരട്ടക്കുട്ടികളെ കൊന്ന് തോട്ടത്തിൽ കുഴിച്ചിട്ടു, അവിവാഹിതയായ യുവതി കസ്റ്റഡിയിൽ
തൊഴുപുഴ: ഇരട്ടകുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. കുട്ടികളെ കൊലപ്പെടുത്തിയശേഷം ഏലത്തോട്ടത്തിലാണ് കുഴിച്ചുമൂടിയത്. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് അന്യസംസ്ഥാനക്കാരിയായ യുവതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനുശേഷം സ്വദേശത്തേക്കു കടക്കാൻ ശ്രമിച്ചപ്പോഴാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.