വടകര: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 15 നടത്താനിരുന്ന കേരള സന്ദർശനം ഒഴിവാക്കിയാതായി സൂചന .എസ് ഡി പി ഐ ,കോൺഗ്രസ് പ്രതിഷേധം രൂക്ഷമായേക്കുമെന്ന് കേന്ദ്ര രഹസ്യ അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പിൻമാറ്റമെന്ന് സൂചന , അതെ സമയം അമിത് ഷാ വരുന്നുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഇല്ലാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗും എസ് ഡി പി ഐയും കോൺഗ്രസ്സും പ്രതിഷേധങ്ങൾക്ക് ഇറങ്ങിയതെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു . തെറ്റായ വാര്‍ത്തകളുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് ഉദാഹരണമാണിതെന്നും മുരളീധരന് കണ്ണൂരില്‍ പറഞ്ഞു.
അമിത് ഷാ കേരളത്തിൽ എത്തുമ്പോൾ ബ്ലാക്ക് മതില് തീർത്തു യൂത്ത്ലീഗ് പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നു , മൂസ്ലിം ലീഗ് ഇടപെട്ട് അതു വേണ്ടെന്ന് വെക്കുകയായിരുന്നു. യൂത്ത്ലീഗ് പിന്മാറിയതിനെ തുടർന്നാണ് എസ് ഡി പി ഐയും കോൺഗ്രസ്സും പ്രതിഷേധിക്കുമെന്ന് അറിയിച്ചത്