കാഞ്ഞങ്ങാട്: മഞ്ചേശ്വരം മുതൽ മുതല്തൃക്കരിപ്പൂര് വരെയുള്ള തീരപ്രദേശങ്ങൾ മണൽമാഫിയയുടെ പിടിയിലമർന്നു.രാപ്പകലയി തുടര്‍ന്ന് മണലൂറ്റിൽ ലക്ഷങ്ങളാണ് മാഫിയ കുന്നുകൂട്ടുന്നത്.ഈ പൊതുമുതൽ കൊള്ളക്കെതിരെ വിരലനക്കാതെ ഉറങ്ങുന്ന അധികൃതർക്കെതിരെ ജനരോഷം പടരുന്നു. രാത്രികാലങ്ങളിലാണ് മണല്‍ക്കടത്ത് സജീവമായി നടക്കുന്നത്.കുമ്പള,മഞ്ചേശ്വരം പുഴകളില്‍ നിന്നും കടല്‍തീരങ്ങളില്‍ നിന്നുമുള്ള മണല്‍ ആര്‍ടിഒ ചെക്പോസ്റ്റ് അധികൃതരെ കബളിപ്പിച്ചാണ് കടത്തുന്നത്.നീലേശ്വരം കോട്ടപ്പുറം അച്ചാംതുരുത്തിപ്പാലം വഴി സമീപകാലത്ത് മണല്‍ക്കടത്ത് വ്യാപകമായതായി നീലേശ്വരം പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.രാത്രിക്കാല പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും പോലീസിന്റെനീക്കം നിഗൂഢമായി നിരീക്ഷിച്ച് മണല്‍ക്കടത്തുകാര്‍ക്ക് വിവരം നല്കുന്ന സംഘവും സജീവമായത് നീലേശ്വരം പോലീസിനെ കുഴക്കുന്നുണ്ട്. .അന്യസംസ്ഥാന ജിയോളജിവകുപ്പിന്റെതെ ന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജപാസുകളുമായി സമീപക്കാലത്ത് മണല്‍ക്കടത്ത് സജീവമായിട്ടുണ്ടെന്നും എന്നാല്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജപ്പാസ്സ് ആയതിനാല്‍ പെട്ടെന്ന് ഒരു നിയമനടപടിയെടുക്കുവാന്‍ വയ്യാത്തസ്ഥിതിയാണ് പോലീസിനുള്ളതെന്നും നീലേശ്വരം പോലീസ് വ്യക്തമാക്കി. അന്യസംസ്ഥാന മണല്‍മാഫിയകളുടെ നിയന്ത്രണം ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉന്നതരുടെയും പ്രമുഖരാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും നിയന്ത്രണങ്ങളിലാണ് നടക്കുന്നതെന്നും വിവരമുണ്ട്.മണല്വേട്ടയ്ക്കെതിരെ ഇറങ്ങുന്ന പോലീസിനെയും വിവരം നല്കുന്നവര് ക്കെതിരെയും മണല്‍മാഫിയകളുടെ സ്വാധീനവലയം വ്യാപിച്ചുകിടക്കുന്നുണ്ട്..അതുകൊണ്ട് തന്നെ മണല്‍മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ ശാത്രീയമായി നിരീക്ഷിച്ച് നിയമനടപടികള്‍ക്ക് മുതിരുകയുള്ളുവെന്നാണ് പോലീസിന്റെ നിലപാട്. നേരത്തെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന മണൽ വേട്ട സമീപകാലത്ത് നടക്കാത്തതും കൊള്ളക്കാർക്ക് തിരിച്ചുവരാൻ കരുത്തായിട്ടുണ്ട് .മഞ്ചേശ്വരത്തെ കന്വതീർത്ഥ കടപ്പുറത്ത് വീണ്ടും മണലൂറ്റ് പതിന്മടങ്ങായിട്ടുണ്ട്.ഈ മാഫിയയുടെ വിളയാട്ടത്തിനിടയിലാണ് മഞ്ചേശ്വരത്തെ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം നടന്നത്.ഈകേസിലെ പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ ആയിട്ടില്ല.