മസ്കറ്റ്: അഭ്യൂഹങ്ങള്‍ക്ക് വിടനൽകി ഒമാന്റെ പുതിയ ഭരണാധികാരിയായി സെയ്ദ് അസദ് ബിന്‍ താരിഖ് ചുമതലയേറ്റു. ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ്അ വിവാഹിതനായതിനാല്‍ പിന്‍ഗാമിയെ കുറിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. 2002മുതല്‍ ഖാബൂസിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു സെയ്ദ് അസദ് ബിന്‍ താരിഖ്. അതിനിടെയാണ് അവ്യക്തതകള്‍ നീക്കി നിശ്ചിത സമയത്തിനുള്ളില്‍ പുതിയ ഭരണാധികാരി അധികാരത്തിലെത്തുന്നത്. നിലവില്‍ ഒമാന്റെ ഉപപ്രധാനമന്ത്രിയാണ് അസദ് ബിന്‍ താരിഖ്. അറുപതിയഞ്ചുകാരനായ അസദ് ബിന്‍ താരിഖ് സുല്‍ത്താനാകുമെന്ന് തന്നെയായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. വിദേശകാര്യങ്ങളുടെ ചുമതലയുള്ള ഉപ പ്രധാനമന്ത്രിയായി 2017ലാണ് അസദ് എത്തുന്നത്. രാജ കുടുംബത്തില്‍ ഖബൂസ് സുല്‍ത്താന്റെ സഹോദര തുല്യനായിരുന്നു അസദ്. ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയതിലൂടെ തന്നെ തന്റെ പിന്‍ഗാമി അസദായിരിക്കുമെന്ന സൂചനയാണ് ഖബൂസ് നല്‍കിയതെന്ന വിലയിരുത്തല്‍ സജീവമായിരുന്നു. വിദേശ നേതാക്കളുമായി ആശയ വിനിമയവും മറ്റും നടത്തിയിരുന്നത് അസദായിരുന്നു.
മാത്രമല്ല ഖബൂസ് അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരിക്കുന്ന അവസരത്തില്‍ അദ്ദേഹം പങ്കെടുക്കേണ്ട പൊതു പരിപാടികളില്‍ എത്തിയിരുന്നതും അസദായിരുന്നു. ഇതെല്ലാമാണ് അസദിനെ പിന്‍ഗാമിയാക്കാനുള്ള പ്രധാന കാരണം. തന്റെ പിന്‍ഗാമി ആരാകണമെന്ന് രഹസ്യ കത്തില്‍ ഖാബൂസ് വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിച്ചാണ് തീരുമാനം എടുക്കുന്നത്.സെയ്ദ് അസാദിന്റെ മകന് സെയ്ദ് തൈമുര്‍ ബിന്‍ ആസദ് ബിന്‍ താരിഖ് അല്‍ സെയ്ദ് പിന്‍ഗാമിയാകുമെന്നാണ് ചുരുക്കം ചിലര്‍ കരുതിയിരുന്നത്. ഖാബൂസുമായി ഏറെ അടുത്ത് നിന്നതും ഇദ്ദേഹമായിരുന്നു. എന്നാല്‍ തന്റെ അമ്മാവന്റെ മകനെ തന്നെ സുല്‍ത്താനായി ഖാബൂസ് തെരഞ്ഞെടുത്തതായാണ് സൂചന. മറ്റു അറബ് ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തമായി, മക്കളില്ലാത്തു കൊണ്ട് സുല്‍ത്താന്‍ ഖാബൂസ് അടുത്ത ഭരണാധികാരിയെ പ്രഖ്യാപിച്ചിരുന്നില്ല. രാജ്യത്തിന്റെ അടിസ്ഥാന നിയമപ്രകാരം സുല്‍ത്താല്‍ മരിച്ചാല്‍ കുടുംബ കൗണ്‍സില്‍ ചേര്‍ന്ന് അടുത്ത ഭരണാധികാരിയെ തെരഞ്ഞെടുക്കുകയാണ് പതിവ്.
രാജകുടുംബത്തിലെ സയ്യിദ് താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദിന്റെ മൂന്നു മക്കളില്‍ ആരെങ്കിലും ഒരാള്‍ ഭരണാധികാരിയാകും എന്നാണ് കരുതപ്പെട്ടിരുന്നത്. ആദ്യ മകനാണ് ഇപ്പോള്‍ ഭരണാധികാരിയായ അസദ്. മറ്റൊരു മകന് ഷിഹാബ് റിട്ടയേഡ് നാവിക കമാന്‍ഡറാണ്. മൂന്നാമത്തെ മകന് ഹൈസം സാംസ്കാരിക വകുപ്പു മന്ത്രിയാണ്. ഇവര്‍ക്ക് മുകളിലേക്കാണ് സെയ്ദ് അസദ് ബിന്‍ താരിഖ് എത്തുന്നത്. കുടുംബത്തിലെ മൂത്ത അംഗമെന്നതാണ് സയ്ദ് അസദ് ബിന്‍ താരിഖിന് തുണയാകുന്നത്. 1970ല്‍ രക്തരഹിത വിപ്ലവത്തിലൂടെയാണ് ഖാബൂസ് അധികാരത്തിലെത്തിയത്. ജൂലൈ 23നായിരുന്നു ഖാബൂസ് അധികാരമേറിയത്. അധികാരത്തിലേറുമ്ബോള്‍ 29 വയസ്സായിരുന്നു ഖാബൂസിന്റെ പ്രായം.മസ്കറ്റ് ആന്‍ഡ് ഒമാന്‍ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ പേരു മാറ്റുകയാണ് ഭരണാധികാരി എന്ന നിലയില്‍ സുല്‍ത്താന്‍ ഖാബൂസ് ആദ്യം ചെയ്തത്. ദ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നായിരുന്നു പുതിയ പേര്. വടക്കന്‍ യമനില്‍ രൂപപ്പെട്ടുവന്ന ധൊഫാര്‍ വിമതരെ (1962-1976) എങ്ങനെ നേരിടും എന്നതായിരുന്നു ഖാബൂസ് നേരിട്ട ആദ്യ വെല്ലുവിളി.
ഇറാന് ഭരണാധികാരിയായ ഷാ, ജോര്‍ദാന്‍ രാജാവ് ഹുസൈന്, ബ്രിട്ടീഷ് എയര്‍ഫോഴ്സ് എന്നിവരുടെ സഹായത്തോടെ വിമതരെ അടിച്ചൊതുക്കാന്‍ ഖാബൂസിനായി. പിന്നീട് ആധുനിക ഒമാനെ കെട്ടിയുയര്‍ത്തി. ഖാബൂസ് ബിന്‍ സഈദ് ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലര്‍ത്തിയിരുന്നു.സുല്‍ത്താന്‍ ഖബൂസ് ഇന്ത്യയുടെ ഒരു യഥാര്‍ത്ഥ സുഹൃത്തായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഇന്ത്യയും ഒമാനും തമ്മില്‍ ഊര്‍ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിന് ശക്തമായ നേതൃത്വം നല്കി.
അദ്ദേഹത്തില്‍ നിന്ന് എനിക്ക് ലഭിച്ച ഊഷ്മളതയും വാത്സല്യവും ഞാന്‍ എപ്പോഴും വിലമതിക്കുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. 2018-ല്‍ മോദി ഒമാന്‍ സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുല്‍ത്താന്‍ ഖാബൂസ് റോയല്‍ ബോക്സില്‍നിന്ന് സംസാരിക്കാനുള്ള ബഹുമതി നല്‍കിയിരുന്നു. ഭരണാധികാരിയുടെ റോയല്‍ ബോക്സില്‍ നിന്നുകൊണ്ടാണ് അന്ന് മോദി 25,000ത്തോളംവരുന്ന പ്രവാസികളെ അഭിസംബോധന ചെയ്തത്.സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനിച്ച റാബൂസ് ബിന്‍ സഈദിന്റെ പ്രാഥമിക വിദ്യാഭ്യാസം പുണെയിലും സലാലയിലുമായിരുന്നു. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്.
ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലര്‍ത്തിയിരുന്നു. ഇന്ത്യന്‍ പ്രവാസികള്‍ എക്കാലവും അദ്ദേഹത്തിനു പ്രിയപ്പെട്ടവരാണ്. ഒമാനിലെ ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ ഉള്‍പെടുന്ന പ്രവാസി സമൂഹത്തിന് ജീവിത സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു സുല്‍ത്താന്‍ ഖാബൂസ്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അറബ് ലോകത്ത് സൗഹൃദവും സമാധാനവും കാത്തുസൂക്ഷിക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം.
മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന് സൗകര്യങ്ങളും സംരക്ഷണവും ഉറപ്പാക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വേര്‍പാടിലൂടെ മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഗള്‍ഫ് മേഖയിലെ തര്‍ക്കങ്ങളില്‍ സംഘര്‍ഷങ്ങളിലും അദ്ദേഹം നിര്‍ണായക ഇടപെടല്‍ നടത്തി സമാധാനം ഉറപ്പ് വരുത്തിയിട്ടുണ്ട്. സൗദി അറേബ്യ-ഖത്തര്‍ തര്‍ക്കത്തില്‍ അദ്ദേഹം മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നു.നേരത്തെ അമേരിക്ക ഇറാന് പ്രശ്നം ഉണ്ടായപ്പോള്‍ സുല്‍ത്താന്‍ ഖാബൂസ് ഇടപെട്ടു സമാധാനം ഉറപ്പ് വരുത്തി. ഫാ. ടോം ഉഴുന്നലാലിന്റെ മോചനത്തിന് പിന്നിലും ഖാബൂസായിരുന്നു.