രാജപുരം:പാണത്തൂര്‍ മാവുങ്കാല്‍ സ്വദേശിയായ ഭര്‍തൃമതിയെ കാണാനില്ലെ ന്ന പരാതിയില്‍ രാജപുരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ജനുവരി 5നാണ് കൊട്ടോടിയിലെ നൗഷാദിന്റെ ഭാര്യ ജാഷിറയെയും (27), കള്ളാറിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിയായ 4 വയസ്സുകാരന് മകനെയും കാണാതായത്.റാണിപുരം സ്വദേശിയായ യുവാവിനൊപ്പമാണ് ജാഷിറയെയും മക നെയും കാണാതായതെ ന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.യുവതി പോകുമ്പോള്‍ ഒരുലക്ഷം രൂപയും സ്വര്‍ണ്ണവും കൂടെകൊണ്ടുപോയതായി ബന്ധുക്കള്‍ പറയുന്നു.അതേസമയം ഭര്‍തൃമതിയായ ജാഷിറയെയും റാണിപുരം സ്വദേശിയെയും നാട്ടില്‍ നിന്ന് കടത്തികൊണ്ടുപോയതിന് പിന്നില്‍ കോളിച്ചാലിലെ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് ആരോപണമുയര് ന്നിട്ടുണ്ട്.യുവതിയെയും കുട്ടിയെയും കാണാതായതിന് പിന്നാലെ തന്നെ അന്വേഷിക്കേണ്ടെന്ന ഇവരുടെ വാട്ട്സ്ആപ്പ് സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു.ഇതിന് ശേഷം മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്.കൊട്ടോടിയിലെ പ്രവാസിയായ നൗഷാദിന്റെ ഭാര്യ ജാഷിറ കാഞ്ഞാട്ടെ സ്വകാര്യ ലാബ് ടെക്നീഷ്യന് പഠനകേന ന്ദ്രത്തില്‍ പഠിക്കാനെത്തിയപ്പോഴാണ് റാണിപുരം സ്വദേശിയായ സുരേഷ് എന്ന യുവാവുമായി പരിജയപ്പെട്ടത്.യുവതിയെ തട്ടികൊണ്ടുപോയതായി സംശയിക്കുന്ന റാണിപുരം സ്വദേശിക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല.ഭാര്യയെ കാണാതായ വിവരമറിഞ്ഞ് നൗഷാദ് നാട്ടിലെത്തിയിട്ടുണ്ട്.ഒളിച്ചോടാന്‍ ഒത്താശചെയ്തുവെന്ന് സംശയിക്കുന്ന കോളിച്ചാലിലെ യുത്ത് കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.യുവതിയെയും കുട്ടിയെയും കാണാതായ സംഭവത്തില്‍ ഇവരുടെ സഹോദരന് പി.കെ.ആരിഫാണ് രാജപുരം പോലീസില്‍ പരാതി കൊടുത്തത്.