കാഞ്ഞങ്ങാട്:നഗരത്തില്‍ കൊട്ടുംകുരവയുമായി ആരംഭിച്ച ഏയ്ഓട്ടോ പദ്ധതിക്ക് തുടക്കത്തില്‍ തന്നെ അകാല ചരമം.പദ്ധതിയോട് മറ്റുള്ള ഓട്ടോഡ്രൈവര്‍മാര്‍ക്കുള്ള എതിര്‍പ്പും ജനങ്ങളുടെ മനോഭാവവുമാണ് പദ്ധതി തുടക്കത്തില്‍ തന്നെപാളിപ്പോക്കാന് കാരണമായത്.നഗരത്തെ ഒന്ന് സ്മാര്ട്ടാക്കിക്കളയാം എന്ന നഗരസഭാധ്യക്ഷന്റെ തീരുമാനമാണ് ഏയ് ഓട്ടോ പദ്ധതിക്ക് ബീജാവാപം നല്‍കിയത്.മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഏയ് ഓട്ടോ ആപ്പ് വഴി ഓട്ടോറിക്ഷകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതായിരുന്നു പദ്ധതി. കാഞ്ഞങ്ങാട് നഗരസഭാ നഗരസഭയോട് തൊട്ടുകിടക്കുന്ന അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ മുതലായ വയായിരുന്നു ഏയ്ഓട്ടോ പദ്ധതി നടപ്പിലാക്കാന്‍ നിശ്ചയിച്ച പ്രദേശങ്ങള്‍.ഓണ്‍ലൈന്‍ ടാക്സി ബുക്കിങ്ങ് ഏജന്‍സികളായ ഊബര്‍,ഒലെ എന്നിവയുടെ മാതൃകയില്‍ സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഓട്ടോറിക്ഷകള്‍ വിളിച്ചുവരുത്താന്‍ ഇതുവഴി കഴിയുമെന്നായിരുന്നു പ്രതീക്ഷ. ഏയ് ഓട്ടോ പദ്ധതിയെ തുടക്കംമുതല്‍ വിവിധ ഓട്ടോ തൊഴിലാളി സംഘടനകള്‍ എതിര്‍ത്തിരുന്നു പദ്ധതി തങ്ങളുടെ തൊഴില്‍ സാധ്യതകളെ ബാധിക്കുമെന്നായിരുന്നു ഓട്ടോ തൊഴിലാളികളുടെ പരാതി. ഓട്ടോ തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാനായി നഗരസഭാധ്യക്ഷന്‍ അവരെ വിളിച്ചു ചര്‍ച്ചകളും നടത്തിയിരുന്നു.കാഞ്ഞങ്ങാട്ടെ സംസ്ഥാന കലോത്സവം നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ട് ഏയ്ഓട്ടോ പദ്ധതി ഉദ്ഘാടനം
ചെയ്തിരുന്നു.പദ്ധതിയുടെ ഭാഗമായി സര്‍വ്വീസ് ആരംഭിച്ച ഓട്ടോറിക്ഷ കുറച്ചുനാള്‍ നിരത്തിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാണാനില്ല.കാഞ്ഞങ്ങാടിനെ അത്രയ്ക്ക് സ്മാര്ട്ടാക്കേണ്ടെന്ന ചിലരുടെ നിര്‍ബന്ധബുദ്ധിയാണ് ഏയ്ഓട്ടോ പദ്ധതിയെ തുരങ്കം വെച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.