ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ നടന്ന മുഖം മൂടി സംഘ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘേഷ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഡല്‍ഹിയിലെ കേരള ഹൗസില്‍ വെച്ചാണ് ഐഷി ഘോഷും സംഘവും മുഖ്യമന്ത്രിയെ കണ്ടത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് നന്ദിയുണ്ടെന്ന് ഐഷി ഘോഷ് മുഖ്യമന്ത്രിയെ അറിയിച്ചു. കാംപസില്‍ നടന്ന കാര്യങ്ങളെകുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിയുകയും പോരാട്ടത്തിന് പിന്തുണപ്രഖ്യാപിക്കുകയും ചെയ്തു.
ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഒന്‍പതുപേരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ ഡല്‍ഹി പൊലിസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഐഷി ഘോഷിനും ഇടത് സംഘടനകളുമാണ് പ്രതിപട്ടികയിലുള്ളതെന്നാണ് പൊലിസ് ഭാഷ്യം.
അതേസമയം ദില്ലി പൊലിസില്‍ വിശ്വാസമില്ലെന്നാണ് ഐഷി ഘോഷിന്റെ പ്രതികരണം. രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. തെറ്റ് ചെയ്തിട്ടില്ല. വൈസ് ചാന്‍സലര്‍ എ.ബി.വി.പി പ്രവര്‍ത്തകനെ പോലെയാണ് പെരുമാറുന്നത്. തെറ്റ് ചെയ്യാത്തതത് കൊണ്ട് ഭയമില്ലെന്നും ഐഷി പ്രതികരിച്ചിരുന്നു.