പെരിയ: പുല്ലൂര്‍-പെരിയ, കോടോം-ബേളൂര്‍ പഞ്ചായത്തുകളില്‍ വെള്ളിയാഴ്ച്ച വൈകിട്ട് ഭൂമികുലുക്കം അനുഭവപ്പെട്ടു. ഉഗ്ര ശബ്ദത്തോടെയുള്ള ഭൂചലനമാണ് ഉണ്ടായത്. പുല്ലൂര്‍ -പെരിയ, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശങ്ങളായ കല്ലാന്തോല്, കുമ്പള, ഗുരുപുരം, കാട്ടിപ്പാറ, മീങ്ങോത്ത് പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. പരിഭ്രാന്തരായ നാട്ടുകാര്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. വീട്ടില്‍ അടുക്കിവെച്ചിരുന്ന പാത്രങ്ങളും മറ്റുപകരണങ്ങളും ഭൂചലനത്തിന്റെ ശക്തിയില്‍ മറിഞ്ഞ് വീണു. കുലുക്കത്തെ തുടര്‍ന്ന് പിടിച്ചു നില്‍ക്കാനാകാതെ നിലത്തു വീണവരുമുണ്ട്. സംഭവം ജിയോളജി വകുപ്പിനെ നാട്ടുകാര്‍ അറിയിച്ചു. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ശനിയാഴ്ച്ച രാവിലെ സ്ഥലത്തെത്തി അന്വേഷണം നടത്തി.