കാഞ്ഞങ്ങാട്: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പട്ടാപ്പകല്‍ കാവി പെയിന്റടിച്ചു ബൈക്കിൽ കടന്ന ബി.ജെ.പി പ്രവര്‍ത്തകരായ രണ്ടുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ പേരൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബൈക്കിലെത്തിയ നാല് ബിജെപി പ്രവര്‍ത്തകരാണ് കാവി പെയിന്റടിച്ചത്. പട്രോളിങ്ങിനിടയില്‍ ഇതുവഴി പോയ എസ്.ഐ എം .ഗംഗാധരനും സംഘവുമാണ് സംഭവം നേരിട്ട് കാണുന്നത്. പൊലീസിനെ കണ്ട ബി.ജെ.പി പ്രവര്‍ത്തകര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. അഞ്ചാം വയല്‍ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. കാവി പെയിന്റ് അടിച്ചു വികൃതമാക്കിയ കാത്തിരിപ്പ് കേന്ദ്രം പൊലീസ് നേതൃത്വത്തില്‍ വെള്ള പെയിന്റ് അടിച്ചു വൃത്തിയാക്കി.