സുള്ള്യ :കർണാടകം കെ.എസ.ആർ.ടി.സി.ബസിടിച്ചു ബൈക്കിൽ യാത്രചെയ്യുകയായിരുന്ന രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചു.സംപാജേക്ക് സമീപം കോയിനാടാണ് ദാരുണ സംഭവം നടന്നത്. ജാർഖണ്ഡ് രജിസ്ട്രേഷനുള്ള ബൈക്കാണ് അപകടത്തിൽപെട്ടത്.മംഗളൂരുവിൽനിന്ന്കുടകിലെ മടിക്കേരിയിലേക്ക് പോകുകയായിരുന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.