ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
രാജപുരം: ഓടോറിക്ഷ മറിഞ്ഞ് ബസ് ഡ്രൈവര്‍ മരിച്ചു. ഒടയംചാല്‍ ഓലക്കരയിലെ ഗണേശന് (46) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ചുള്ളിക്കര പടിമരുത് വെച്ചാണ് അപകടം സംഭവിച്ചത്.
തനിച്ച് ഓടോറിക്ഷ ഓടിച്ച് പോകുന്നതിനിടെ ഇറക്കത്തില്‍വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് രാജപുരം പൊലീസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ സുരേശനെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂടിലെ ലീഡര്‍ ബസ് ഡ്രൈവറാണ് ഗണേശൻ.
പരേതനായ ഗോവിന്ദന്-നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ലത. മക്കള്‍: ശ്രീജേഷ് (ഇൻഡ്യൻ ആര്‍മി), അശ്വതി (അധ്യാപിക).