നീലേശ്വരം:സമീപകാലത്ത് നീലേശ്വരത്ത് ക്ഷേത്രകവര്‍ച്ചകള്‍ പെരുകുന്നു.ഇക്കഴിഞ്ഞ ദിവസം പട്ടേനസുവര്ണ്ണവല്ലി മഹാവിഷ്ണു ക്ഷേത്ര ഭണ്ഡാരം മോഷ്ട്ടിക്കപ്പെട്ടു.10,000 രൂപയോളം നഷ്ടപ്പെട്ടതായാണ് ക്ഷേത്രഭാരവാഹികള്‍ പോലീസില്‍ നല്കിയ പരാതിയില്‍ സൂചിപ്പിക്കുന്നത്. പേരോല്‍ സാര്വജ്ജനിക ഗണേശമണ്ഡപത്തിലെ ഭണ്ഡാര മോഷണം നടന്നത് ഇക്കഴിഞ്ഞ ജനുവരി 3 ന് പുര്‍ച്ചെ ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. 2019 ഡിസംബര്‍ 18 ന് പുലര്‍ച്ചെയാണ് നീലേശ്വരം വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്രത്തിന്റെ പ്രധാനവാതിലിന്റ പൂട്ട് അറുത്തുമാറ്റി കവര്‍ച്ചയ്ക്ക് ശ്രമിച്ചത്.എന്നാല്‍ ഇവിടെ നിന്ന് പണമോ മറ്റോ നഷ്ടപ്പെട്ടതായി പരാതിയില്ല.നീലേശ്വരത്ത് മുന്‍കാലത്ത് ഒരേസമയം കടകള്കുത്തിതുറന്ന് മോഷണം നടത്തിയിരുന്നത് ക്ഷേത്രകവര്ച്ചയിലേക്ക് മാറിയെന്നുവേണം സംശയിക്കാന്‍.എന്നാല്‍ പട്ടേന മഹാവിഷ്ണു ക്ഷേത്ര ഭണ്ഡാരം രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഇതിലുണ്ടായിരുന്ന പണം ക്ഷേത്രഭാരവാഹികള്‍ മാറ്റിയിരുന്നതിനാല്‍ 10,000 രൂപയോളം മാത്രമേ ഭണ്ഡാരപണമായി ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നാണ് അനുമാനിക്കുന്നത്.ക്ഷേത്ര കവര്‍ച്ചകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.