കാഞ്ഞങ്ങാട്: മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി മാസങ്ങള്‍ക്ക് ശേഷം പോലീസ് പിടിയിലായി.എംഡിഎംഎ ലഹരി മരുന്ന് കള്ളക്കടത്ത് കേസില്‍ ഒളിവിലായിരുന്ന കല്ലൂരാവി സ്വദേശിയെയാണ് കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ്ഗ് പോലീസ് പിടിക്കൂടിയത്.ഹൊസ്ദുര്‍ഗ്ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത 347/19 നമ്പര്‍ കേസിലെ പ്രതിയും കല്ലൂരാവി പുതിയകണ്ടം ഹൗസിലെ സുലൈമാന്റെ മകനുമായ സവാദിനെയാണ് കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ.ടി.കെ.മുകുന്ദനും സംഘവും പിടികൂടിയത്.ഒളിവിലായിരുന്ന സവാദിന്റെ സുഹൃത്തുക്കളെ പാട്ടിലാക്കി പ്രതിയെ കല്ലൂരാവിലെത്തിച്ചു . ഹൊസ്ദുര്‍ഗ്ഗ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ.മുകുന്ദനും സംഘവും അപ്പോഴേക്കും കല്ലൂരാവിയിലെത്തിയിരുന്നു.പോലീസിനെ കണ്ട യുവാവ് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എസ്.ഐ.ടി.കെ.മുകുന്ദനും സംഘവും വാഹനത്തില്‍ സിനിമ രംഗത്തെ അനുസ്മരിപ്പിക്കും വിധം പിന്തുടര്ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.