മാവുങ്കാല്‍: വികസനത്തിന് രാഷ്ട്രീയം തടസ്സമാവുമ്പോള്‍ ഒരു നാടും നാട്ടുകാരുമാണ് അവഗണിക്കപ്പെടുന്നത്.ഏറെ വികസന സാധ്യതകളുള്ള ചെറിയ പ്രദേശമാണ് മാവുങ്കാല്‍.ദേശീയ പാതയോരത്ത് മറ്റെല്ലാസൗകര്യങ്ങളുണ്ടെങ്കിലും ബസ്സ്റ്റാന്റ് മാത്രം ഇവിടെയില്ല.വിവിധ സ്ഥലങ്ങളിലേക്കുള്ള ബസ്സുകളില്‍ യാത്രക്കാര്‍ കയ്യറുന്നതും ഇറങ്ങുന്നതും മഴയത്തും വെയലത്തുമാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് മാവുങ്കാലില്‍ ബസ്സ്റ്റാന്റ് നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പൊതുജനങ്ങള്‍ പ്രാദേശിക രാഷ്ട്രീയക്കാരുള്‍പ്പെടെ അജാനൂര്‍ പഞ്ചായത്ത് അധികൃതരുള്‍പ്പെടെ നിരവധി തവണ സമീപിച്ചെങ്കിലും അവഗണയായിരുന്നു ഫലം.കോട്ടച്ചേരി മാവുങ്കാല്‍ റോഡ് ദേശിയപാതയോട് ചേരുന്ന ഭാഗത്ത് നിലനിന്നിരുന്ന ജലവകുപ്പിന്റെ കൂറ്റന്‍ ടാങ്ക് പൊളിച്ച് മാറ്റി ബസ്സ്റ്റാന്റിന് സ്ഥലം കണ്ടെത്തിയെങ്കിലും ബസ്സ്റ്റാന്റ് സ്വപ്നം ഇപ്പോഴും അവശേഷിക്കുന്നു.സ്വകാര്യ വ്യക്തി സൗജന്യമായി ഭൂമി നല്കി വാട്ടര്‍ ടാങ്ക് പുനര്‍ നിര്‍മ്മിച്ചുവെങ്കിലും രണ്ടു വര്‍ഷമായിട്ടും പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടില്ലെ ന്ന് നാട്ടുകാര്‍ പറഞ്ഞു.ബസ് കയറിയിറങ്ങിപോകുന്ന സംവിധാനമെങ്കിലും നടപ്പിലാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തോട് അജാനൂര്‍ പഞ്ചായത്ത് ഇപ്പോഴും പുറത്തിരിഞ്ഞ് നില്കുകയാണ്.തീര്‍ത്തും രാഷ്ട്രീയ വിവേചനമാണ് അജാനൂര്‍ പഞ്ചായത്ത് മാവുങ്കാല്‍ ടൗണിനോട് കാണിക്കുന്നതെ ന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
ഈ പ്രദേശം ഉള്‍ക്കൊള്ളുന്ന വാര്‍ഡിനെ പ്രതിനിധീകരിക്കുന്നതും ബി.ജെ.പി മെമ്പറാണ്.ഏറെ വികസന സാധ്യതയുള്ള മാവുങ്കാല്‍ ടൗണിനോടും ഈ പ്രദേശത്തോടും തികഞ്ഞ രാഷ്ട്രീയ അന്ധതമൂലമുള്ള അവഗണയാണ് കാണിക്കുന്നതെന്ന് ബി.ജെ.പി അജാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പ്രദീപന് പറഞ്ഞു. മലയോരത്തേക്കും ജില്ലാ ആസ്ഥാനത്തേക്കും പോകുന്ന എല്ലാ ബസ്സുകളും മാവുങ്കാല്‍ വഴിയാണ് പോകുന്നത്.ഇവിടെ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് മഴക്കാലത്ത് മഴ നനയാതെ ബസ് കയറാനോ ഇറങ്ങാനോ സാധ്യമല്ല.ബസ്സ്റ്റാന്റ് നിര്‍മ്മിക്കുകയാണെങ്കില്‍ മാവുങ്കാല്‍ ടൗണ്‍ ഏറെ വളര്ച്ചപ്രാപിക്കുമായിരുന്നു എന്നാല്‍ കാലാകാലങ്ങളായി പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം നേതൃത്വം ഈ പ്രദേശത്തെ രാഷ്ട്രീയ വിരോധം വെച്ച് അവഗണിക്കുകയാണെന്ന് ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍സ് ഡ്രൈവേഴ്സ് യൂണിയന് ബി.എം.എസ് ജില്ലാ വൈസ് പ്രസിഡണ്ട് ചന്ദ്രന് വ്യക്തമാക്കി.വികസനത്തിന് രാഷ്ട്രീയ നിറം കലര്‍ത്തുന്നതില്‍ പ്രദേശത്തെ കച്ചവടക്കാരും ജനങ്ങളും ശക്തമായ പ്രതിഷേധത്തിലാണ്.മാവുങ്കാലില്‍ ഒരു ബസ്സ്റ്റാന്റ് നിര്‍മ്മിക്കുകയാണെങ്കില്‍ അത് പഞ്ചായത്തിന് വലിയൊരു വരുമാനം തന്നെ നല്‍കും.എന്നിട്ടും അവഗണന തുടരുകയാണ്.ഇതിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരുമെന്ന് ചില കച്ചവടക്കാര്‍ പറഞ്ഞു.