ന്യൂഡല്‍ഹി: വേമ്പനാട് തീരത്ത് സ്ഥിതി ചെയ്യുന്ന കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രിംകോടതി. തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു കളയാന്‍ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി ശരിവെച്ചു സുപ്രിംകോടതിഇന്ന് വിധി പുറപ്പെടുവിച്ചത്. മരടിലെ ഫ്ളാറ്റുകള്‍ നാളെ പൊളിക്കാനിരിക്കെയാണ് കാപികോ റിസോര്‍ട്ടുമായി ബന്ധപ്പെട്ട സുപ്രധാന കോടതി വിധി വന്നിരിക്കുന്നത്. കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയും നിലപാടെടുത്തിരുന്നത്.