തിരുവനന്തപുരം:കേരളത്തിലെ കായികതാരങ്ങൾക്ക് തീവണ്ടിയിൽ അനുഭവിക്കുന്ന അവഗണനകളുടെ പരമ്പരപഴങ്കഥകളാക്കി അസമിലെ ഗുവാഹത്തിയിൽഇന്ന് തുടങ്ങുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് മലയാളിക്കുട്ടികൾ വന്നിറങ്ങിയത് വിമാനത്തിൽ. താരങ്ങൾ ട്രെയിനിൽ കഷ്ടപ്പെട്ട് യാത്ര ചെയ്യുന്ന ഫോട്ടോ പത്രങ്ങളിൽ പതിവായിരുന്നിടത്താണ്. താരങ്ങളെ വഹിച്ചുള്ള ആദ്യവിമാനം ചൊവ്വാഴ്ച തിരുവനന്തപുരത്തു നിന്നും രണ്ടാം വിമാനം കൊച്ചിയില്‍നിന്നും പുറപ്പെട്ടത്. ഗെയിംസിനുള്ള 286 താരങ്ങൾക്കും സംസ്ഥാന കായികവകുപ്പാണ് വിമാനയാത്ര ഒരുക്കിയത്.
ആദ്യമായാണ് ദേശീയതലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇത്രയധികം കേരള താരങ്ങള്‍ക്ക് വിമാനമാര്‍ഗം യാത്ര ഒരുക്കുന്നത്. സാധാരണ ട്രെയിനിലായിരുന്നു യാത്ര. അസം പോലുള്ള വിദൂര സംസ്ഥാനങ്ങളിലെ മത്സരങ്ങള്‍ക്ക് എത്തുന്നതിന് അഞ്ച് ദിവസത്തോളം യാത്ര ആവശ്യമായിരുന്നു. വിമാനമാര്‍ഗം മണിക്കൂറുകള്‍ക്കുള്ളില്‍ താരങ്ങള്‍ ഗുവാഹത്തിയിലെത്തും. വിമാന മാര്‍ഗമായതിനാല്‍ യാത്രാ ക്ഷീണം താരങ്ങളെ അവശരാക്കില്ല. ഒപ്പം നേരത്തെ എത്തുന്നതിലൂടെ അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനും പരിശീലനം നടത്താനും സാധിക്കും.
ജിംനാസ്റ്റിക്സ്, കബഡി, വോളിബാള്‍ എന്നീ ഇനങ്ങളിലെ 43 താരങ്ങളും ആറ് പരിശീലകരും രണ്ട് ടീം മാനേജര്‍മാരും സൈക്കോളജിസ്റ്റുമാണ് ആദ്യം യാത്ര തിരിച്ചത്. ജിംനാസ്റ്റിക്സ് താരങ്ങള്‍ തിരുവനന്തപുരത്തുനിന്നും കബഡി, വോളിബോള്‍ താരങ്ങള്‍ കൊച്ചിയില്നിന്നുമായിരുന്നു പുറപ്പെട്ടത്. 286 താരങ്ങളാണ് കേരളത്തില്‍നിന്ന് യൂത്ത്ഗെയിംസില്‍ പങ്കെടുക്കുന്നത്. 10ന് തുടങ്ങുന്ന ഗെയിംസ് 22ന് അവസാനിക്കും. വിമാന യാത്രയുടെ ത്രില്ലിലായ കളിക്കാർ സര്‍ക്കാരിനും കായികവകുപ്പിനും കുട്ടികള്‍ നന്ദി അറിയിച്ചു.