ഖത്തറില്‍ 32 ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
ദോഹ: ഖത്തറിലെ അല്‍ വക്റ മുന്‍സിപ്പാലിറ്റി പരിധിയില്‍ നടത്തിയ പരിശോധനയില്‍ 32 ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ബിര്‍കാത് അല്‍ അവാമീര്‍ മേഖലയില്‍ ഒമ്പത് ഭക്ഷ്യ ഔട്ട്ലറ്റുകളിലായാണ് പരിശോധന നടത്തിയത്.
ഈ ഔട്ട്ലറ്റുകളിലൊന്ന് ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. മുന്‍സിപ്പാലിറ്റിയുടെ ആരോഗ്യ, പൊതുശുചീകരണ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.