കോഴിക്കോട്ട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന മാതാവിന് പരിക്ക്
കോഴിക്കോട്: ഫറോക്ക് നല്ലൂരങ്ങാടിയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കല്ലംപാറ മച്ചിങ്ങല്‍ ഷെറിന്(37) ആണ് മരിച്ചത്.
മാതാവിനൊപ്പം സഞ്ചരിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം. കൂടെ യാത്രചെയ്തിരുന്ന മാതാവിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. തേഞ്ഞിപ്പലത്ത് 16-കാരിയെ പീഡിപ്പിച്ചെന്ന കേസിലെ ആറ് പ്രതികളില്‍ ഒരാളാണ് ഷെറിന്.