കാഞ്ഞങ്ങാട് : പോലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്ന കാപ്പ കേസ് പ്രതി പിടിയിൽ. 14 കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് ഇട്ടമ്മൽ മാർസൂക് ക്വാർട്ടേഴ്സിലെ സകരിയുടെ മകൻ ഷംസീർ (25) ആണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള സ്ക്വാഡ് പിടികൂടിയത്. പ്രതിക്ക് ഹോസ്ദുർഗ് , കാസറഗോഡ്, നീലേശ്വരം, കണ്ണൂർ ടൌൺ എന്നി പോലീസ് സ്റ്റേഷനുകളിലായി മോഷണം. റോബറി, തീ വെയ്പ്, വധശ്രമം തുടങ്ങിയ വകുപ്പ് പ്രകാരം കേസുകൾ നിലവിലുണ്ട് . പോലീസ് സംഘത്തിൽ എസ് ഐ അബൂബക്കർ കല്ലായി, പോലീസുകാരായ ജിനേഷ്,, സജിത്ത്, രജീഷ് എന്നിവർ ഉണ്ടായിരുന്നു.കാപ്പ ചുമത്തിയതിനെ തുടർന്ന് കഴിഞ്ഞ 2 മാസമായി ഇയാൾ പോലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു