കാഞ്ഞങ്ങാട് : ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ;കൊളവയൽ ഇട്ടമ്മൽ സ്വദേശി സുമയ്യ മാൻസിലിലെ അസിസ് ( 28 ) ആണ് പോലീസ് പിടിയിലായത് .ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ . പി. ഷൈനിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് . പ്രതി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് ശ്രമം വിഫലമാക്കി .
പ്രതിയെ പിടികൂടിയ സംഘത്തിൽ ഹോസ്ദുർഗ് എസ് ഐ രാജീവൻ ഡി വൈ എസ് പി പി ബാലകൃഷ്ണൻറെ സ്ക്വാഡ് അംഗങ്ങൾ ആയ എസ് ഐ അബൂബക്കർ കല്ലായി സി പി ഓ രജീഷ്, ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സി സി പി ഓ ബിജു, സി പി ഓ ധന്യ, ഡ്രൈവർ സനൂപ് എന്നിവർ ഉണ്ടായിരുന്നു.