ബംഗളൂരു:ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ മരിച്ചു. തീർഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് കാസർകോട് സ്വദേശികളാണ് മരിച്ചത്. വാഹനത്തിൽ ആകെ ഒൻപത് പേരാണ് ഉണ്ടായിരുന്നത്. നെലമംഗലയിലാണ് അപകടം ഉണ്ടായത്. പുലർച്ചെയായിരുന്നു അപകടം.
മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്കടിപ്പടവ് സ്വദേശി മോനപ്പ മേസ്ത്രി, ബെജ്ജ സ്വദേശി കിഷൻ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആറ് പേർക്ക് പരിക്കേറ്റു. പുലർച്ചെ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ശബരിമല, തിരുപ്പതി സന്ദർശനം കഴിഞ്ഞ് കൊല്ലൂരിലേക്ക് പോകുന്ന വഴിയാണ് ബെംഗളൂരു ഹാസൻ ദേശീയപാതയിൽ സംഘം അപകടത്തിൽപെട്ടത്. പരുക്കേറ്റവരെ ഗുഡേ മാരഹല്ലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.