വൈദ്യുതി മഹോത്സവം
കാസര്‍കോടും കാഞ്ഞങ്ങാടും . ജൂലൈ 30ന്
സംഘാടക സമിതിയോഗം ചേര്‍ന്നു
കാസര്‍കോട് : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ഊര്‍ജമന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 വൈദ്യുതി മഹോത്സവത്തിന്റെ ജില്ലാതല സംഘാടക സമിതിയോഗം കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് പരിപാടി നടത്തുന്നത്. ജൂലൈ 25 മുതല്‍ 30 വരെ രാജ്യത്തുടനീളം ജില്ലാതലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ജൂലൈ 30 ശനി രാവിലെ 10.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലും ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞങ്ങാട് ഐഎംഎ ഹാളിലും പരിപാടികള്‍ നടക്കും. കാസര്‍കോട്് മുനിസിപ്പല്‍ ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി പരിപാടി ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനാകും. എംഎല്‍എമാരായ അഡ്വ സിഎച്ച് കുഞ്ഞമ്പു, എകെഎം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കാസര്‍കോട്് മുനിസിപ്പാലിറ്റി ചെയര്മാന് വിഎം മുനീര്‍, കെഎസ്ഇബി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ടിപി ഹൈദരാലി തുടങ്ങിയവര്‍ പങ്കെടുക്കും.
കാഞ്ഞങ്ങാട് ഐഎംഎ ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ഇ ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷനാകും. എം രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ കെ.വി. സുജാത, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ തുടങ്ങിയവര്‍ പങ്കെടുക്കും. സബ് കളക്ടര്‍ ഡിആര്‍ മേഘശ്രീ സ്വാഗതവും കെഎസ്ഇബി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ടിപി ഹൈദരാലി നന്ദിയും പറയും.
സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, വൈദ്യുതീകരണ ഗുണഭോക്താക്കളുടെ സാക്ഷ്യം, വൈദ്യുത സ്ഥാപിത ശേഷി വികസനം, ഒരു രാഷ്ട്രം ഒരു ഗ്രിഡ്, പുനരുപയോഗ ഊര്‍ജം, ഉപഭോക്തൃ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വീഡിയോ പ്രദര്‍ശനം പരിപാടിയുടെ ഭാഗമായി നടക്കും. ഗുണഭോക്താക്കളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ എക്സിബിഷന്, ലഘു നാടകങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.
സംഘാടക സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷയായി. സബ് കളക്ടര്‍ ഡിആര്‍ മേഘശ്രീ, എഡിഎം എ കെ രമേന്ദ്രന്‍, ഡിഡിഇ കെ.വി പുഷ്പ, ഇലക്ഷന് ഡെപ്യട്ടി കളക്ടര്‍ നവീന്‍ ബാബു, കാസര്‍കോട് തഹസില്‍ദാര്‍ വി.എ. ജൂഡി, കാസര്‍കോട് മുനിസിപ്പാലിറ്റി സൂപ്രണ്ട് എം. ശൈലേഷ്, കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, എഎഇ പിഎംയു കാസര്‍കോട് പിവി. മധുസൂദനന് , കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന് ഇഇ ടി.പി. ആശ, കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന് ഇഇ നാഗരാജ് ഭട്ട്, ജില്ലാ നോഡല്‍ ഓഫിസര്‍ കെ ബിപിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.